Friday 21 October 2011

Comprehensive Health Plan ToT

ആരോഗ്യ മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള 'ToT ' പരിശീലനം വയനാട് ജില്ലയില്‍ വെച്ച് നടന്നു. കാസറഗോഡ്,കണ്ണൂര്‍,കോഴിക്കോട് , വയനാട് ജില്ലകളില്‍ ഉള്ളവര്‍ക്കുള്ള പരിശീലനം ആണ് നടന്നത്. വയനാട് ജില്ല മെഡിക്കല്‍ ഓഫീസര്‍ Dr . നിത  വിജയന്‍ പരിപാടി ഉത്ഘാടനം ചെയ്തു.കാസറഗോഡ് ജില്ലയില്‍ നിന്നും 40 പേര്‍ പങ്കെടുത്തു . ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു .
Dr Nitha Vijayan, DMO Wayanad


CDD ORT - Programme at THYKADAPPURAM

Smt. V Gowry, Chairperson Nileshwar Municipality

Sri M Ramachandra DEMO

Dr. V Suresan, Supdt. Taluk Hospital Nileshwar
Sri P Raju, Dy DEMO
വയറിളക്ക രോഗ നിയന്ത്രണ - പാനീയ ചികിത്സ വാരാചരണം പരിപാടിയുടെ ജില്ലാ തല ഉത്ഘാടനം തൈക്കടപ്പുറം ആശാന്‍ സ്മാരക വായനശാലയില്‍ വെച്ച് നടന്നു.നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സന്‍ ശ്രീമതി വി ഗൌരി ഉത്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഇ രാഘവന്‍ അധ്യക്ഷനായി. നഗരസഭാ കൌണ്‍സിലര്‍മാരായ ശ്രീമതി ശാന്ത,ശ്രീ അബ്ദുല്‍മജീദ്‌ , ശ്രീ ദാമോദരന്‍ ,ശ്രീ തയ്യില്‍ സുധാകരന്‍ ശ്രീ കെ സൈനുദ്ധീന്‍ ശ്രീമതി ബീന ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Dr വിമല്‍ രാജ് , ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ശ്രീ ശശീധരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.Dr വി കെ പ്രേമവല്ലി സ്വാഗതവും  DEMO ശ്രീ രാമചന്ദ്ര നന്ദിയും പറഞ്ഞു. നീലേശ്വരം താലൂക് ആസ്പത്രി സൂപ്രണ്ട് Dr വി സുരേശന്‍ , Dy. DEMO ശ്രീ പി . രാജു എന്നിവര്‍ ക്ളാസ്സുകള്‍ എടുത്തു.

Thursday 20 October 2011

KERALA SANDESHA YATHRA- Programmes


Kalajatha




Minister flagging off the Yathra

Students watching exhibition

Wednesday 19 October 2011

Lepto IEC Activities at PHC Narkilakkad

എലിപ്പനി രോഗപ്രതിരോധ നടപടികളുടെ ഭാഗമായി വെസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്തില്‍ ബോധ വല്കരണ പരിപാടിയും പ്രതിരോധ മരുന്ന് വിതരണവും നടന്നു

പകര്‍ച്ച വ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി  ,സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച  കേരള സന്ദേശ യാത്ര കാസറഗോഡ് ഉത്ഘാടനം ചെയ്യപ്പെട്ടു. 2011 ഒക്ടോബര്‍ 2 നു കാസറഗോഡ് ജനറല്‍ ആസ്പത്രി പരിസരത്ത് വെച്ച് ,ബഹു സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീ അടൂര്‍ പ്രകാശ്‌, പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. ശ്രീ N  A നെല്ലിക്കുന്ന് , എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. പരിപടിയോടനുബന്ധിച്ചു എക്സിബിഷനും ,ആരോഗ്യ ബോധ വല്കരണ കലാപരിപാടികളും ഉണ്ടായി. ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ യാത്രക്ക് ആവേശകരമായ സ്വീകരണം നല്‍കുകയുണ്ടായി.

ആരോഗ്യ വകുപ്പ് ,  കാസറഗോഡ് ജില്ലയുടെ ഔദ്യോഗിക ബ്ലോഗ്‌